Sat. May 16th, 2026

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ കാറില്‍ നിന്നു പുറത്തെടുത്തത്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലാണ് രാത്രി ഒമ്പതു മണിയോടെ അപകടമുണ്ടായത്. കക്കറ മുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ഗര്‍ഭിണിയെ ഡോക്ടറെ കാണിച്ചു തിരിച്ചു വരുമ്പോഴാണ് ഓടിക്കൊണ്ടിരിക്കെ കാറിനു തീ പടിച്ചത്. കാറില്‍ കുടുങ്ങിപ്പോയ ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല.

പരിക്കേറ്റ ഭര്‍ത്താവ് റിജിന്‍ ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനു തീ പിടിച്ചപ്പോള്‍ സമീപ വാസികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നുു. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് സിഫ്റ്റ് കാറിന് തീപ്പിടിച്ചതെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *