തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ കാണാനത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് വി ഡി സതീശന് അദ്ദേഹത്തെ കണ്ടത്.
വി ടി ബല്‍റാം, അബിന്‍ വര്‍ക്കി തുടങ്ങിയ നിയുക്ത എം എല്‍ എമാരും ചെന്നിത്തലയുടെ വീട്ടിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.
ഇതിന് പിന്നാലെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പിന്തുണ കത്ത് നല്‍കിയതിന് ശേഷം നേരെ ഗുരുവായൂരിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്. മന്ത്രിസഭയില്‍ ചേരുമെന്ന ചോദ്യങ്ങളോട് അതൊക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

