Sat. May 16th, 2026

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ എത്തി. മാസ് എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റിവ് റോളിലാണ് ടൊവിനോ എത്തുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് “അതിരടി”. ചിത്രം മേയ് 14 മുതല്‍ തിയറ്ററുകളിലെത്തും. തിരഞ്ഞെടുക്കപ്പെട്ട ചില തിയറ്ററുകളിൽ ഇന്ന് വൈകിട്ട് 6.30 മുതൽ സിനിമയുടെ പ്രത്യേക പ്രിമിയറും ആരംഭിക്കും.

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമാണം. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാ​ഗ്രാഹകനുമായ സമീർ ​താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്സാണ്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരുചിത്രത്തിൽ ഒരുമിച്ചു എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിഷ്ണു വിജയ് ആണ് ​സം​ഗീത സംവിധാനം. ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ.

Leave a Reply

Your email address will not be published. Required fields are marked *