അല്ലു അർജുനും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാക്ക’യെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ ഐശ്വര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചിത്രത്തിൽ താൻ ഭാഗമല്ലെന്നാണ് ഐശ്വര്യ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നതെന്ന തരത്തിലും നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ ‘രാക്ക’യുടെ ഭാഗമല്ലെന്ന് നടി വ്യക്തമാക്കി. നടിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ‘ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ’ എന്ന് തമാശരൂപേണ ഐശ്വര്യ പ്രതികരിക്കുകയും ചെയ്തു. അല്ലു അർജുനും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ‘രാക്ക’യ്ക്കുള്ളത്. അതുകൊണ്ടുതന്നെ ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെ തത്സമയം മോഷൻ ക്യാപ്ചർ ചെയ്തതിലൂടെ ‘രാക്ക’ ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. ചിത്രത്തിലെ താരനിരയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഐശ്വര്യ ലക്ഷ്മി തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ‘രാക്ക’യിൽ ഐശ്വര്യ ഉണ്ടാകുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾക്ക് വ്യക്തത വന്നിരിക്കുകയാണ്. Content Highlights: Actress Aishwarya Lekshmi has responded to rumors surrounding ‘Raaka’, the big-budget film marking the first-time collaboration between Allu Arjun and Atlee. She clarified the matter following reports that she would be playing a lead role in the movie; however, Aishwarya has stated that she is not part of the project. Post navigation എടാ, പോടാ ശൈലി മാറ്റണം; മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 100 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം