Sat. Jun 13th, 2026

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ഏഴു ജില്ലകള്‍ പിന്തുണക്കുമെന്ന് അവസാന ഘട്ട വിലയിരുത്തലില്‍ എല്‍ ഡി എഫ് കേന്ദ്രങ്ങള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ ലഭിക്കുന്ന സീറ്റുകള്‍ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞെങ്കിലും ഇടതുകോട്ടയെന്ന കൊല്ലത്തിന്റെ ഖ്യാതി തിരിച്ചു പിടിക്കുമെന്നാണ് പ്രതീക്ഷ. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പരാജയം നേരിട്ട കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ അത് സി പി എമ്മിന് ആശ്വാസമേകും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും അധികാര തുടര്‍ച്ചയെന്ന് എല്‍ ഡി എഫ് പ്രതീക്ഷ. അവസാനവട്ട കണക്കുകൂട്ടലിലും 75 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നാണ് എല്‍ ഡി എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭരണ വിരുദ്ധ വികാരമോ യു ഡി എഫ് അനുകൂല തരംഗമോ ഇല്ലാത്തതിനാല്‍ അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് സി പി എമ്മിന്റെ അവസാനവട്ട കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *