arif husain press club ernakulam

എറണാകുളം: വിവാദമായ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് അക്രമത്തിന് പ്രേരിപ്പിക്കുന്നതോ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതോ അല്ലെന്നാണ് കോടതി കണ്ടെത്തിയത്, എന്നിട്ട് എന്തുകൊണ്ടാണ് വിസ്‌ഡം ജിഹാദികളുടെ കേസിന് നൽകിയ വാർത്താ പ്രാധാന്യം കോടതിയുടെ ഈ നിരീക്ഷണത്തിനു നല്കാതിരുന്നതെന്ന് സ്വതന്ത്രചിന്തകനും നോൺറിലീജിയസ് സിറ്റിസൺസ് (NRC) അദ്ധ്യക്ഷനുമായ ആരിഫ് ഹുസൈൻ തെരുവോത്ത്. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

വിസ്‌ഡം ജിഹാദികളുടെ നേതാവ് അബ്ദുല്ല ബാസിലിന്റെ പരാതിയിൽ എനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഞാൻ വിദ്വേഷം പ്രചരിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാവിനെ അധിക്ഷേപിച്ചുവെന്നുമുള്ള ആരോപണങ്ങൾ കളവാണെന്ന് ആരിഫ് പറഞ്ഞു.

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തിൽ, വിവാദമായ എന്റെ പോസ്റ്റ് അക്രമത്തിന് പ്രേരിപ്പിക്കുന്നതോ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതോ അല്ലെന്നാണ് കോടതി കണ്ടെത്തിയത്. എന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പോസ്റ്റിലെ ഭാഷയെ കോടതി വിമർശിച്ചിട്ടുണ്ടെങ്കിലും, അക്രമപ്രേരണയെന്ന ആരോപണത്തെ ഗൗരവമായി ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തലുകൾ എന്ന് ആരിഫ് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തിനും നിയമവാഴ്ചയ്ക്കും അനുകൂലമായ ആദ്യഘട്ടത്തിലെ പ്രധാന വിജയമാണിതെന്ന് ആരിഫ് കൂട്ടിച്ചേർത്തു.

ഈ കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകളിൽ വ്യക്തമായ മറുപടി വേണം എന്ന് ആരിഫ് ആവശ്യപ്പെട്ടു. ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്ന് യൂത്ത്‌ലീഗ് നേതാവ് പി. കെ. ഫിറോസ് ആവശ്യപ്പെട്ടതായും, അതേസമയം എനിക്കെതിരെ ബാസിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരാണ് ഈ നിർദേശങ്ങൾ നൽകിയത്? എന്തായിരുന്നു അവയുടെ അടിസ്ഥാനം? എല്ലാവരോടും ഒരേ മാനദണ്ഡമാണോ സ്വീകരിച്ചത്? എന്നും ആരിഫ് ചോദിച്ചു. ആരുടെ പരാതിയിൽ നടപടി മുന്നോട്ടുപോകണമെന്നും ആരുടെ പരാതിയിൽ നടപടി നിലയ്ക്കണമെന്നും തീരുമാനിക്കേണ്ടത് രാഷ്ട്രീയ സ്വാധീനമല്ല എന്നും ആരിഫ് പറഞ്ഞു.

കൂടാതെ ഭീഷണികളും സൈബർ ആക്രമണങ്ങളും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിന് കോടതി ഉത്തരവിലൂടെ പോലീസ് സംരക്ഷണം തേടേണ്ടിവന്നു. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഫലപ്രദമായ അന്വേഷണവും ഉത്തരവാദികൾക്കെതിരായ നടപടിയും വേണം. അവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് പ്രോത്സാഹനമായെന്ന് ആരോപണമുള്ള പോസ്റ്റുകളും പരിശോധിക്കപ്പെടണം. അവ എഴുതിയവരുടെ രാഷ്ട്രീയബന്ധമോ മതപരമായ സ്ഥാനമോ അതിന് തടസ്സമാകരുതെന്ന് ആരിഫ് ആവശ്യപ്പെട്ടു.

വിസ്‌ഡത്തിനെതിരായ തന്റെ വിമർശനം അതിന്റെ നേതാക്കളുടെ പൊതുപ്രസ്താവനകളെയും അവരുടെ ആശയങ്ങളുടെ പ്രത്യാഘാതങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സ്ത്രീകളുടെ സ്വയംനിർണയാവകാശത്തോടും എൽജിബിടിക്യു വ്യക്തികളുടെ തുല്യതയോടും വ്യക്തിസ്വാതന്ത്ര്യത്തോടുമുള്ള എതിർപ്പ് വ്യക്തമാക്കുന്നതായി ഞാൻ വിലയിരുത്തുന്ന വീഡിയോ ദൃശ്യങ്ങൾ എന്റെ കൈവശമുണ്ട്. പൂർണമായ പശ്ചാത്തലത്തിൽ ഈ പ്രസ്താവനകൾ പരിശോധിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിന ജീവിതത്തിനുമേൽ കർക്കശമായ മതനിയന്ത്രണം സ്വാഭാവികമാക്കി വിസ്‌ഡം ജിഹാദികൾ അവതരിപ്പിക്കുന്നതിനെയാണ് ഞാൻ “സോഫ്റ്റ് താലിബാനിസം” എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യർ എങ്ങനെ സ്നേഹിക്കണം, ജോലി ചെയ്യണം, അഭിപ്രായം പറയണം, ജീവിക്കണം എന്നെല്ലാം മതത്തിന്റെ കണ്ണിലൂടെ നിർദേശിക്കാനുള്ള ശ്രമങ്ങളെയാണ് ഞാൻ വിമർശിക്കുന്നത് എന്ന് ആരിഫ് വിതക്തമാക്കി.

സ്ത്രീത്വത്തെ പുകഴ്ത്തിക്കൊണ്ട് സ്ത്രീകളുടെ ജീവിതലക്ഷ്യം “പ്രസവയന്ത്രങ്ങൾ” ആയിരിക്കുന്നതിലേക്ക് ചുരുക്കുന്നത് ബഹുമാനത്തിന്റെ വേഷമണിഞ്ഞ പുരുഷാധിപത്യമാണ്. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക സ്വാതന്ത്ര്യം, മാതൃത്വം എന്നിവയെക്കുറിച്ച് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ടാകണം. ടികെ അഷറഫ് എന്ന വിസ്‌ഡം ജിഹാദി നേതാവിന്റെ പ്രസംഗം ആണ് ഇതിനു ആധാരം എന്നും അദ്ദേഹം പറഞ്ഞു.

വിസ്‌ഡത്തിന്റെ വേദികളുമായി സഹകരിക്കുന്ന മുസ്ലിം ലീഗ് നേതാക്കളും മന്ത്രിമാരും അവരുടെ നിലപാട് വ്യക്തമാക്കണം. ഈ ആശയങ്ങളെ അവർ അംഗീകരിക്കുന്നുണ്ടോ? സ്ത്രീസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളെയും തുല്യാവകാശങ്ങളോടുള്ള എതിർപ്പിനെയും പരസ്യമായി ചോദ്യം ചെയ്യുമോ? മുസ്ലിംലീഗ് നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഈ പിന്തുണ ലഭിക്കുന്നതുകൊണ്ട് എല്ലാ മുസ്ലിങ്ങൾക്കും വേണ്ടി സംസാരിക്കാനുള്ള അവകാശം വിസ்‌ഡത്തിന് ലഭിക്കുന്നില്ല എന്ന് ഓർമ്മിപ്പിക്കുന്നു. ഉണ്ടെങ്കിൽ അത് അപകടമാണ് എന്നും ആരിഫ് കൂട്ടിച്ചേർത്തു.

മാധ്യമങ്ങളും ഒരു നേരായ ചോദ്യത്തിന് മറുപടി നൽകണം: എനിക്കെതിരായ ആരോപണങ്ങൾ വലിയ വാർത്തയായെങ്കിൽ, കോടതിയുടെ കണ്ടെത്തലുകൾക്ക് എന്തുകൊണ്ട് അതേ പ്രാധാന്യം ലഭിക്കുന്നില്ല? എന്നെ ചോദ്യം ചെയ്യാൻ കാണിക്കുന്ന അതേ നിശ്ചയദാർഢ്യം ബാസിലിന്റെയും ടി. കെ. അഷ്‌റഫിന്റെയും കാന്തപുരത്തിന്റെയും പൊതുപ്രസ്താവനകളെ ചോദ്യം ചെയ്യാനും കാണിക്കണം എന്നും ആരിഫ് പറഞ്ഞു. ആരോപണം തലക്കെട്ടായെങ്കിൽ, അക്രമപ്രേരണയില്ലെന്ന കോടതിയുടെ കണ്ടെത്തലും തലക്കെട്ടാകണം എന്നും ആരിഫ് കൂട്ടിച്ചേർത്തു.

ഇതിലെ അപകടം വ്യക്തമാണ്, വിസ്ഡത്തിനെതിരായ വിമർശനത്തെ ഇസ്‌ലാമിനെതിരായ ആക്രമണമായി അവതരിപ്പിക്കുന്നു; വിസ്ഡത്തെ പ്രതിരോധിക്കാൻ മുസ്ലിങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നു; തുടർന്ന് രാഷ്ട്രീയ പിന്തുണയിലൂടെ ആ സംഘടനയുടെ ആശയങ്ങളെ സമുദായത്തിന്റെ പൊതുനിലപാടായി അംഗീകരിപ്പിക്കുന്നു. മുസ്ലീം ലീഗിനെ ഇതിനായി ഉപയോഗിക്കുന്നു. ഈ സമ്മർദത്തിന്റെ നേരിട്ടുള്ള വില നൽകേണ്ടിവരുന്നത് മുസ്ലിം സ്ത്രീകളും യുവാക്കളും വിയോജിപ്പുള്ളവരുമാണെന്ന് ആരിഫ് മുന്നറിയിപ്പ് നൽകി, മതപരമായ അധികാരം അവകാശപ്പെടുന്ന സംഘടനകൾക്ക് അവരുടെ അവകാശങ്ങൾ അടിയറവെക്കാനാവില്ല. മുസ്ലിമാണെന്ന് തെളിയിക്കാൻ ആരും വിസ് ഡത്തെ പ്രതിരോധിക്കേണ്ടതില്ലെന്നും ആരിഫ് പറഞ്ഞു.

കേസുകളുടെ നടത്തിപ്പിൽ സുതാര്യതയും ഭീഷണികൾക്കെതിരെ ഫലപ്രദമായ നടപടിയും രാഷ്ട്രീയ നേതാക്കളിൽനിന്ന് വ്യക്തമായ മറുപടിയും മാധ്യമങ്ങളിൽനിന്ന് നിഷ്പക്ഷമായ പരിശോധനയും ഞാൻ ആവശ്യപ്പെടുന്നു എന്നും എല്ലാ മതസംഘടനയെയും ഭയമില്ലാതെ വിമർശിക്കാൻ കഴിയണം എന്നും ആരിഫ് വ്യക്തമാക്കി. ആ സംഘടനയെ പ്രതിരോധിക്കാനുള്ള ബാധ്യത ഒരു സമുദായത്തിനുമേൽ മുഴുവനായി അടിച്ചേൽപ്പിക്കരുത് എന്നും ആ സംഘടനയുടെ വ്യക്തികൾ മതത്തിനകത്തെ ആന്തരിക വിമർശന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് കണ്ടിട്ടും അവർക്ക് പിന്തുണ നൽകുകയും മൗനം ഭജിക്കുകയും ചെയ്യുന്ന രാഷ്ട്രീയവും മാധ്യമങ്ങളും സമൂഹത്തിനു എന്ത് സൂചനയാണ് നൽകുന്നത് എന്നും ആരിഫ് ഹുസൈൻ ചോദിച്ചു.

വിസ്‌ഡം ജിഹാദികളുടെ നേതാവ് ഡോ. അബ്ദുല്ല ബാസിലിന്റെയും ഇസ്ലാമിസ്റ്റുകളുടെയും ‘മതം ഉപേക്ഷിക്കുന്നവർ എല്ലാം അമ്മയേയും പെങ്ങളെയും ഭോഗിക്കുന്നവർ ആണെന്ന’ നിരന്തര അധിക്ഷേപത്തിന് മറുപടിയായി ‘നീ നിൻറെ അമ്മയെയും പെങ്ങളെയും പൂശാത്തത് ഖുർ ആനിൽ പറഞ്ഞതുകൊണ്ടാണോ?’ എന്ന് തിരിച്ചു ചോദിച്ചപ്പോൾ വ്രണം പൊട്ടിയതിനെത്തുടർന്നുണ്ടായ കള്ളക്കേസിൽ സ്വതന്ത്ര ചിന്തകനും നോൺ റിലീജിയസ് സിറ്റിസൺസ് (എൻ.ആർ.സി) അദ്ധ്യക്ഷനുമായ ആരിഫ് ഹുസൈന്‍ തെരുവോത്തിന് കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ആരിഫിനെതിരെ വ്രണക്കേസുകൾ കൊടുത്ത് വ്രണിതന്മാർ മടുത്തതിനാൽ അടുത്തതായി ഇറക്കിയ പ്ലാൻ ബി ആയിരുന്നു സ്ത്രീത്വത്തെ അപമാനിച്ചു എന്നുപറഞ്ഞുള്ള കേസ്. പ്രസ്‌തുത കേസിൽ ആരിഫിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും, പിന്നീട് പ്ലാൻ – സി പ്രകാരം കേസില്‍ നോൺ ബെയ്‌ലബിൾ ഒഫൻസുകൾ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ജാതിയും മതവും ദൈവവും ഇല്ലാതെ ജീവിക്കുന്ന ആരിഫ് ഹുസൈൻ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് ഈ കോമഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights:
Arif Hussain Theruvoth, a freethinker and President of Non-Religious Citizens (NRC), asks why the media failed to give the same level of prominence to the court’s observation—which found that his controversial Facebook post neither incited violence nor fostered hatred among different sections of society—as it did to the “Wisdom Jihadis” case.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *