Sat. May 16th, 2026

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇടതുകോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. കേരളവാർത്താ വിശകലനം.

പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ യുഡിഎഫിന് 75-85 സീറ്റ് വരേയും എല്‍ഡിഎഫിന് 55-65 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.

പി മാര്‍ക്ക് സര്‍വേയില്‍ യുഡിഎഫിന് 70-79 സീറ്റ് വരേയും എല്‍ഡിഎഫിന് 62-69 സീറ്റ് വരേയും എന്‍ഡിഎക്ക് 1-4 സീറ്റ് വരേയും പ്രവചിക്കുന്നു.

മെട്രിക്‌സ് സര്‍വേയില്‍ യുഡിഎഫിന് 72-84 സീറ്റ് വരേയും എല്‍ഡിഎഫിന് 52-61 സീറ്റ് വരേയും എന്‍ഡിഎക്ക് 3-5 സീറ്റ് വരേയും പ്രവചിക്കുന്നു.

ടൈംസ് നൗ സര്‍വേയില്‍ യുഡിഎഫിന് 70-75 സീറ്റ് വരേയും എല്‍ഡിഎഫിന് 60-65 സീറ്റ് വരേയും എന്‍ഡിഎക്ക് 3-7 സീറ്റ് വരേയും പ്രവചിക്കുന്നു.

വോട്ട് വൈബ് സര്‍വേയില്‍ യുഡിഎഫിന് 70-80 സീറ്റ് വരേയും എല്‍ഡിഎഫിന് 58-68 സീറ്റ് വരേയും എന്‍ഡിഎക്ക് നാല് സീറ്റ് വരേയും പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ യുഡിഎഫിന് 78-90 സീറ്റ് വരേയും എല്‍ഡിഎഫിന് 49-62 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *