Sat. May 16th, 2026

ഇടുക്കി: ഇടുക്കി മാങ്കുളത്തെ കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെയാണ് തെരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയില്‍ കാട്ടിനകത്തുള്ള കുടിയില്‍ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ധന്യയെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ധന്യയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് ഡ്രോണ്‍ പരിശോധനയും നടത്തിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പോലീസ്. ധന്യയുടെ ഫോണ്‍കോള്‍ വിവരങ്ങളും ഇന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിനിടെയാണ് ധന്യയെ പോലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *