Sat. Jun 27th, 2026

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു സുനില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സുനിലിന്റെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 അംഗ ബി ജെ പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി.

ബി ജെ പി കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *