തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്ക്കുന്നതില് അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നും സാമുദായിക സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായതിന് പിറകെയാണ് ഈ മലക്കം മറച്ചില്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത് നികുതി ഘടനമാത്രമാണെന്നും വില്പനയില് അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വടശ്ശേരി ദാമോദര മേനോൻ സതീശന്റെ വിശദീകരണം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ ഈ നികുതി ഘടന നിലവില്‍ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെ- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം ബക്കാര്‍ഡിയുമായി ബന്ധപ്പെട്ട ആരോപണങ്ങലെ പരിഹസിച്ചു തള്ളിയ മുഖ്യമന്ത്രി, വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എല്‍ഡിഎഫിന്റെ കാലത്താണെന്നും സഭയില്‍ പറഞ്ഞു. അപേക്ഷകള്‍ ആദ്യം പരിഗണിച്ചത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. എം വി ഗോവിന്ദന് എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബക്കാര്‍ഡി കമ്പനിക്കായി വിദേശ മദ്യ നയത്തില്‍ ഭേദഗതി വരുത്തിയത് എല്‍ഡിഎഫാണെന്നും സതീശന് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം നിശ്ചയിച്ചത് നിങ്ങളാണ്. ഞങ്ങള്‍ നികുതി നിരക്ക് നിശ്ചയിച്ചുവെന്നേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം തീരുമാനിക്കേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. ഇത് യുഡിഎഫില്‍ എല്ലാവരുമായും സംസാരിച്ച് തീരുമാനമെടുക്കും.ദൈനംദിന ഭരണത്തില്‍ കെപിസിസി ഓഫീസ് ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയും ഫയലും ചുമന്ന് കെപിസിസി ഓഫീസില്‍ പോകാറില്ല. മുഖ്യമന്ത്രി അറിയാതെ ഫയല്‍ അടിച്ചുമാറ്റി പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോകുന്ന പതിവൊന്നും ഈ സര്‍ക്കാരില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

