sfi high court

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നത് മാറ്റിവച്ചു. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്ന് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഇതേ സംഭവത്തിൽ വിസി സിസ് തോമസിന്റെ പരാതിയിൽ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നും വിദ്യാർഥികൾ വാദിച്ചു.

വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളുടെ സമരം തുടരുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *