app;e mini tablet

ആപ്പിളിന്റെ പുതിയ ഐപാഡ് മിനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്പ്ലേ, അതിശയിപ്പിക്കുന്ന പ്രകടനം നൽകുന്ന കരുത്തേറിയ പ്രോസസർ, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങി നിരവധി അത്യാധുനിക അപ്‌ഗ്രേഡുകളുമായാണ് പുതിയ ടാബ്‌ലെറ്റ് എത്തിയിരിക്കുന്നത്. ചെറിയ രൂപകൽപ്പന നിലനിർത്തിക്കൊണ്ട് തന്നെ ഡിസ്പ്ലേ, ക്യാമറ, വയർലെസ് കണക്റ്റിവിറ്റി എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ആപ്പിൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഐപാഡ് മിനിയുടെ 128 ജിബി മോഡലിന് 82,900 രൂപയും, 256 ജിബി പതിപ്പിന് 94,900 രൂപയും, ഉയർന്ന മോഡലായ 512 ജിബി പതിപ്പിന് 1,18,900 രൂപയുമാണ് ഇന്ത്യയിലെ വില. ഒക്ടോബർ 28ന് രാത്രി 10.40 മുതൽ പ്രീ-ഓർഡർ ആരംഭിക്കുന്ന ടാബ്‌ലെറ്റിന്റെ വിൽപ്പന നവംബർ 6 മുതൽ ആരംഭിക്കും.

8.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ പുതിയ ടാബ്‌ലെറ്റിന്റെ പ്രധാന ആകർഷണം. ബെസലുകളുടെ കനം 24 ശതമാനം കുറച്ചാണ് വലിയ സ്ക്രീൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച കരുത്തേറിയ എ20 പ്രോ ചിപ്പാണ് ഇതിന്റെ പ്രവർത്തനക്ഷമത നിയന്ത്രിക്കുന്നത്. മുൻതലമുറയെ അപേക്ഷിച്ച് ഗ്രാഫിക്സ് പ്രകടനത്തിൽ 2.7 മടങ്ങ് വർധനവും എഐ പ്രവർത്തനങ്ങളിൽ 4.5 മടങ്ങ് വേഗവും ഇത് നൽകുന്നുണ്ട്. വെറും 5.4 മിനിമീറ്റർ കനം മാത്രമുള്ള ഈ ടാബ്‌ലെറ്റിന് ഐപി67 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും നൽകിയിരിക്കുന്നു.

വീഡിയോ കോളുകൾക്കായി തിരശ്ചീനമായി ക്രീകരിച്ച 12 മെഗാപിക്സൽ സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും, 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പിൻ ക്യാമറയും ഇതിലുണ്ട്. ആപ്പിളിന്റെ പുതിയ അക്കൗസ്റ്റിക് ഡിസ്പ്ലേ സംവിധാനം മികച്ച ശബ്ദവ്യക്തത ഉറപ്പാക്കുന്നു. വൈ-ഫൈ 7, ബ്ലൂടൂത്ത് 6 എന്നിവയ്ക്കൊപ്പം സെല്ലുലാർ മോഡലുകളിൽ അതിവേഗ ഡാറ്റ നൽകുന്ന സി2 മോഡവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസും സിരിയുടെ പുതിയ എഐ ഫീച്ചറുകളും നൽകുന്ന ഐപാഡ്ഒഎസ് 27 ലാണ് ഇത് പ്രവർത്തിക്കുന്നത്.

ആപ്പിൾ പെൻസിൽ പ്രോ, യുഎസ്ബി-സി ആപ്പിൾ പെൻസിൽ എന്നിവയുടെ പിന്തുണയും ഈ ടാബ്‌ലെറ്റിലുണ്ട്. മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ പുതിയ ഐപാഡ് മിനി ലഭ്യമാകും. യാത്രകളിലും ജോലികളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ചൊരു പ്രീമിയം ഗാഡ്‌ജെറ്റായാണ് ആപ്പിൾ ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്.

Content Highlights: Apple has launched its new iPad mini in the Indian market. The new tablet comes with several cutting-edge upgrades, including an OLED display, a powerful processor that delivers impressive performance, and resistance to water and dust.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *