theni prisoners escape

ചെന്നൈ: തടവുകാർ കൂട്ടത്തോടെ ജയിൽചാടിയ സംഭവത്തിൽ തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ പോലീസ് പിടികൂടി. ഒളിവിലുള്ള നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഒമ്പത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

മൂന്നാം ബ്ലോക്കിലെ ഒരു തടവുകാരന് അപസ്മാരം വന്ന് ആരോഗ്യനില വഷളായെന്ന വ്യാജവിവരം നൽകി ബഹളം വെച്ചാണ് സംഘം ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. വിവരമറിഞ്ഞ് വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ആക്രമിച്ച് കീഴടക്കി. തുടർന്ന് ജയിൽ വളപ്പിലെ മതിൽ ചാടിക്കടന്നാണ് രക്ഷപ്പെട്ടത്.

ജയിലിന് പിന്നിലെ കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ യാത്രാമധ്യേ തടഞ്ഞുനിർത്തി പിടികൂടി. 200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള തേനി തെക്കൻപട്ടിയിലെ സബ് ജയിലിൽ സംഭവസമയത്ത് 334 തടവുകാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 ജനുവരിയിലാണ് ജയിൽ പ്രവർത്തനം ആരംഭിച്ചത്. രക്ഷപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ച് ജില്ലയിലുടനീളം തിരച്ചിൽ തുടരുകയാണ്.

ജയിൽചാട്ടം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. ജയിലിന്റെ ശേഷിയേക്കാൾ കൂടുതൽ തടവുകാരെ പാർപ്പിച്ചതാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണമായതെന്നും ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാരായ ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.

Content Highlights: Following a mass jailbreak at the Theni Sub-Jail in Tamil Nadu—during which 17 inmates escaped after attacking prison staff—police have apprehended 13 of them. A search is underway for the remaining four, who are still at large. Nine prison staff members have been suspended in connection with the incident.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *