കോട്ടയം: സീറാ മലബാർ സഭയുടെ പാലാ രൂപതയിലെ മൂലമറ്റത്തെ സഭയുടെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ മഠം വിട്ട ഒരു മുൻ കന്യാസ്ത്രീയെയും അവരുടെ ഹസ്ബന്റിനെയും നിരന്തരം വിശുദ്ധ വേട്ട നടത്തുന്നതിനെതിരെ സഹികെട്ട് കുടുംബസമേതം രാത്രി കോൺ വെന്റിനു മുന്നിൽ കുത്തിയിരിപ്പുമായി ആദ്ധ്യാപിക. ഇന്നലെ (13/10/26) രാത്രി രണ്ട് കൊച്ചുകുട്ടികളുമായി രാത്രി 8 മണിമുതൽ 1.30 വരെ കുത്തിയിരിപ്പ് സമരം നടത്തിയത്. രാത്രി 1.30 ആയപ്പോൾ വനിതാ പോലീസ് എത്തി ടീച്ചറെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുമ്പോൾ ജനപ്രതിനിധികളെത്തി പിറ്റേദിവസം പ്രശ്നം പറഞ്ഞു തീർക്കാമെന്നും ടീച്ചറിന് സ്വതന്ത്രമായി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാമെന്നും ഉറപ്പു നൽകിയതോടെ ടീച്ചർ താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. തൊടുപുഴയ്ക്കടുത്ത് മൂലമറ്റം സെന്റ് ജോർജ് സ്കൂളിലെ അധ്യാപികയായ ദീപാ ജോളിയും രണ്ടു കുട്ടികളുമാണ് സ്കൂളിലെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ ലില്ലി ജോർജ്ജ് താമസിക്കുന്ന എസ്. എച്ച്. മഠത്തിനു മുൻപിൽ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.2016 ൽ മഠം ഉപേക്ഷിച്ച് വിവാഹിതയായ ആളാണ് മുൻ കന്യാസ്ത്രീ കൂടിയായ അദ്ധ്യാപിക ദീപാ ജോളി. മഠം ഉപേക്ഷിച്ചെങ്കിലും ദീപ ഉപജീവനാർത്ഥം എയ്ഡഡ് സ്കൂളിലെ ജോലിയിൽ തന്നെ തുടർന്നു. സഭയുടെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിപ്രകരം സർക്കാർ ഖജനാവിൽ നിന്നും ശമ്പളം വാങ്ങി സഭയ്ക്ക് നൽകിയിരുന്ന ഒരു മണവാട്ടി വെള്ള നൈറ്റിയും ഊരി കളഞ്ഞു പോയതു മുതൽ രൂപാ താ, അതി രൂപാ താ കമ്പനി ദീപാ ജോളിയെ സർവീസിൽ നിന്നും പുകച്ച് പുറത്തു ചാടിക്കാനുള്ള പല പദ്ധതികളും തുടർന്നു വന്നിരുന്നു. എന്നാൽ ദീപ അതിനെയെല്ലാം അതിജീവിച്ച് പിടിച്ചു നിൽക്കുകയായിരുന്നു ഇതുവരെ. ടീച്ചറെ ഹരാസ് ചെയ്ത് രാജിവെപ്പിക്കാനുള്ള പദ്ധതികൾ തിരു സഭയും തുടർന്നു. കുട്ടികളെ ഉപദ്രവിച്ചെന്നു പറഞ്ഞു കുഞ്ഞാടുകളായ രക്ഷിതാക്കളെക്കൊണ്ട് കള്ള കേസ് കൊടുപ്പിക്കുക, പിടിഎ ക്കാരെക്കൊണ്ട് ടീച്ചർക്കെതിരെ നിരന്തരം പ്രശനങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ നിരന്തരമാനെന്നോണം തുടർന്നുകൊണ്ടിരുന്നു. മഠം ഉപേക്ഷിച്ച് പുറത്തുവന്ന ദീപയെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ്. ഇദ്ദേഹം സ്കൂളിൽ തൻറെ ഭാര്യയ്ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രധാനാധ്യാപികയായ കന്യാസ്ത്രീയോട് ചോദിച്ചതിനെത്തുടർന്ന് സ്കൂളിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീക്കെതിരെ വധഭീഷണി മുഴക്കി എന്നൊക്കെ പറഞ്ഞു കേസ് കൊടുത്ത് FIR ഇടീപ്പിക്കുകയും അദ്ദേഹത്തിന്റെയും ജോലി കളയാനുള്ള ശ്രമങ്ങൾ തുടർന്നപ്പോഴാണ് ടീച്ചർ സഹികെട്ട് ഹെഡ് മിസ്ട്രസ് ആയ സിസ്റ്റർ ലില്ലി ജോർജ് എന്ന കന്യാസ്ത്രീയുടെ എസ്. എച്ച്.കോൺവെന്റിനു മുന്നിൽ കുട്ടികളുമായി പോയി കുത്തിയിരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്നലെ രാത്രി പ്രശ്നം ന്യായമായി സഭാധികൃതരുമായി പറഞ്ഞവസാനിപ്പിക്കുകയും ടീച്ചർക്ക് മാന്യമായും അന്തസോടെയും ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും ഉറപ്പുനൽകിയ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇന്ന് നേരം വെളുത്തതോടെ മറുകണ്ടം ചാടി സഭയ്ക്കൊപ്പം കൂടിയതായാണ് അറിയാൻ കഴിഞ്ഞത്. പതിവ് പോലെ സഭയക്കുവേണ്ടി പരിശുദ്ധാത്മാവ് അവരിൽ ഇടപെടുകയും അല്ലേലൂയാ സൂത്രം കാണിക്കുകയും അവരെല്ലാം ഒരേ സ്വരത്തിൽ ഇപ്പോൾ ടീച്ചറിനെ ശാസിക്കുകയും ഭൽസിക്കുകയും സഭയുടെ വേറേതെങ്കിലും സ്കൂളിലേക്ക് ട്രാൻസ്ഫർ കൊടുത്ത് നാട്ടിൽനിന്നും ഓടിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ടീച്ചറിനെ മഠം ഉപേക്ഷിച്ച ശേഷം മുൻപും മാനേജ്മെന്റ് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകിയിട്ടുണ്ട്. Content Highlights: Exasperated by the relentless harassment directed at her and her husband, a former nun—who had left her religious order and now works as a teacher at a Syro-Malabar Church-aided school in Moolamattom—staged a sit-in protest with her family in front of the convent. She, along with her two young children, conducted the protest from 8:00 PM until 1:30 AM last night (13 October 26). Post navigation വൈദ്യുതി പ്രതിസന്ധി; ഈ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിത്തിനൊരുങ്ങി സിജെപി; ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം