Wed. Jun 10th, 2026

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വേങ്ങരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ച ലഡു വിതരണം തുടങ്ങി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി വിജയം ഉറപ്പിച്ചതിനാലാണ് ആഘോഷം ഒരു ദിവസം നേരത്തെ തുടങ്ങിയതെന്നും. നാളെ ഫലം വന്നു കഴിഞ്ഞാല്‍ വെടിക്കെട്ട് അടക്കമുള്ള പരിപാടികള്‍ ഉണ്ടാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

സബാഹ് വേങ്ങരയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. മണ്ഡലം മുസ്്‌ലിം ലീഗ് കോട്ടയാണെങ്കിലും സബാഹ് ഷാജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 27 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടി വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ.

ഡോ. എം കെ മുനീര്‍ ഇത്തവണ മത്സര രംഗത്തില്ലാത്തതിനാല്‍ മുസ്ലിം ലീഗ് മന്ത്രിമാരില്‍ രണ്ടാമന്‍ കെ എം ഷാജി ആയിരിക്കും എന്നാണു കരുതുന്നത്. ഷാജിയെ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും ഈ സാഹചര്യത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *