sunny kapikkad

പത്തനംതിട്ട: പ്രമുഖ ചിന്തകനും എഴുത്തുകാരനും അംബേദ്ക്കറൈറ്റുമായ സണ്ണി എം കപിക്കാടിനെതിരെ വ്രണക്കേസുമായി നിരവധി വ്രണിതർ പൊലീസിനെ സമീപിച്ചു. പരാതിക്കാരുടെ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയ സണ്ണി എം കപിക്കാടിനെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. ശബരിമല അയ്യപ്പ സേവാ സമാജം, ചാനൽ ചർച്ചകളിലെ പ്രമുഖ പീഡന അനുകൂലി പുരുഷ കമ്മീഷൻ ആക്റ്റിവിസ്റ്റുമായ രാഹുൽ ഈശ്വർ, തിരുവാഭരണ ഘോഷയാത്ര പാത സംരക്ഷകന്മാർ, പന്തളം പഞ്ചായത്തിലെ രാജാവ് തുടങ്ങിയ നിരവധി വ്രണിതർ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്.

സണ്ണി എം കപിക്കാട് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥിനി അനഘ എം ശശി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ഒരു കഷണം മുറിച്ചെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ട് അയ്യപ്പനെ അവഹേളിച്ചെന്നും പറഞ്ഞുകൊണ്ടാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

സണ്ണി എം കപിക്കാട്  പ്രസംഗത്തിൽ പരാതിക്കാരുടെ അയ്യപ്പസ്വാമിക്കും മാളികപ്പുറത്തമ്മക്കുമെതിരെ അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തി ഭക്തജനങ്ങളുടെ മതവികാര വ്രണക്കുരു പൊട്ടിക്കാനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും ശത്രുതയും സൃഷ്ടിക്കാനും മനപ്പൂര്‍വം നടത്തിയ ശ്രമമാണിതെന്നാണ് എല്ലാ പരാതികളിലും പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ തങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നതും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതും അംഗീകരിക്കാനാകില്ലെന്നും പൊതുസമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ ഉറപ്പാക്കണമെന്നും വ്രണിതന്മാരെല്ലാം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.

എന്നാൽ സണ്ണി എം കപിക്കാട് ജാതി വിവേചനം യൂണിവേഴ്സിറ്റികളിൽ മാത്രമല്ല, മറ്റെല്ലാ മേഖലകളിളിലും ആഴത്തിൽ സ്വാധീനമുറപ്പിച്ചിരിക്കുന്നുവെന്നും, അതുണ്ടാക്കിയ പല അന്ധവിശ്വാസങ്ങളെയും വിമർശ്ശിക്കുന്ന പ്രസംഗ മധ്യേയാണ് ശബരിമല അയ്യപ്പനെ കുറിച്ച് പരാമർശിച്ചതും ഹിന്ദുത്വത്തിനകത്തുള്ള ജാതി വിവേചനം പോലെ തന്നെ സ്ത്രീ വിരുദ്ധതയും സൂചിപ്പിച്ചത്. അത് അദ്ദേഹം അദ്ദേഹത്തിൻറെ സ്ഥിരം ശൈലിയിൽ ഹാസ്യരൂപേണ പറഞ്ഞതാണ്. അയ്യപ്പന്റെയും, മാളിക പുറത്തമ്മയുടെയും ഇരുപ്പുകളെ പറ്റി.

“മാളികപ്പുറത്തമ്മ ഇടതു സൈഡിൽ പുറകിൽ ആയിരിക്കുന്നു ഈ പുള്ളി ഫ്രണ്ടിലേക്ക് നോക്കിയിരിക്കുന്നു. കണ്ടു പോയാൽ പുള്ളിയുടെ നൈഷ്ടിക ബ്രഹ്മചാര്യം തകർന്നു പോവുകയും ചെയ്യുന്നതാ കാര്യം. സ്ത്രീയെ കേവലം ഭോഗവസ്തുവായി – ഉദ്ദാരണമുണ്ടാക്കുന്ന ലൈംഗിക വസ്തുവായി കാണുന്ന ഒരു പുരുഷാധിഷ്ഠിത മത സങ്കല്പനത്തെയാണ് സണ്ണി എം കപിക്കാട് സൂചിപ്പിച്ചത്. ഒപ്പം ജെ എൻ യു കാമ്പസിൽ ക്ഷേത്രം പണിയാനുള്ള വൈസ് ചാൻസലറുടെ ശുപാർശയെ പരിഹസിച്ചുകൊണ്ട് ഇതുപോലുള്ള അന്ധവിശ്വാസി പൊട്ടന്മാർ ധാരളമുള്ളതുകൊണ്ട് നല്ല കാശുവീഴാൻ അത് നല്ലതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *