Fri. Jun 26th, 2026

കാരക്കസ്: ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വെനിസ്വേലയില്‍ വ്യാപകനാശം. ആയിരങ്ങള്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയു ചെയ്തതായി റിപ്പോര്‍ട്ട്. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള രണ്ടു ഭൂചലനമാണ് ഉണ്ടായത്. പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിച്ചതായുമാണ് വിവരം.

തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്.ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത ദുരന്ത നിവാരണ ഏജന്‍സിയായ യു എന്‍ ജി ആര്‍ ഡി തള്ളിക്കളഞ്ഞു. ബുധനാഴ്ച വൈകുന്നേരം വെനസ്വേലയെ നടുക്കി തുടര്‍ച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.

ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *