കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ ലക്ഷ്മി കോട്ടേജ് ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർഥിപ്(15). അജയ കുമാർ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പരുക്കേറ്റവരിൽ ഒരു വിദ്യാർഥിയാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് വിവരം.
8 പേരെയും പുറത്തെടുത്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മേലെയാണ് ലോറി മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കി എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി ടിപ്പര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. അതിന് ശേഷം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഇവരെ പുറത്തെടുത്തത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോള്‍ തന്നെ മൂന്ന് പേരും മരിച്ചിരുന്നു. വാഹനം പൂർണമായും തകർന്ന നിലയിലാണ്. സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ച ശേഷമാണ് ടിപ്പർ മറിഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

