Sun. Jun 14th, 2026

തൃശൂര്‍: ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ഗ്രേഡ് എസ് ഐയെയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കുന്നംകുളം എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ നടപടി.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സ്റ്റേഷനില്‍ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രി 11 ഓടെ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും കൈയോടെ പൊക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് പേരും മദ്യപിച്ചതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *