ന്യൂയോര്‍ക്ക്: ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന നായകനായ മെസി ഇനി അര്‍ജന്റീന ജേഴ്സിയില്‍ കളിക്കില്ല. അര്‍ജന്റീനക്കായി 2022ലെ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ മെസിക്ക് ആയെങ്കിലും ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല.തന്റെ 39മത് വയസിലാണ് മെസിയുടെ വിരമിക്കല്‍ ‘ഫൈനല്‍ കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാന്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളില്‍ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു’, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മെസ്സി കുറിച്ചു. രാജ്യത്തിനായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടിയിട്ടുണ്ട് മെസി. 2008ലെ ഒളിമ്പിക് സ്വര്‍ണവും, 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും സ്വന്തമാക്കിയ മെസി അര്‍ജന്റീന ഫുട്ബോളിന്റെ സുവര്‍ണകാലത്തിന് വഴികാട്ടിയാണ് കളം വിടുന്നത്. മെസി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഫൈനല്‍ കഴിഞ്ഞ് ഇത്രയും സമയം പിന്നിട്ടതിന് ശേഷം, ഏറെ ആലോചിച്ചാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. ഇനി എല്ലാവരോടുമായി പറയുകയാണ് അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്… ഇത് വേദനിപ്പിച്ച, ഇപ്പോഴും ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ്. എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സത്യമാണ്, ഞാന്‍ എല്ലായ്പ്പോഴും എല്ലാം ഈ ടീമിനായി സമര്‍പ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാത്രം നേടിയ എല്ലാ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല, അതിനും ഏറെ മുമ്പ് മുതല്‍ തന്നെ. ഈ ജഴ്സിക്കായി ഞാന്‍ എപ്പോഴും പോരാടി, എന്റെ എല്ലാം നല്കി. നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും, ഫുട്ബോളിലൂടെ അര്‍ജന്റീനക്കാരാണെന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിക്കാനും ഞാന്‍ ശ്രമിച്ചു. ഇനി അധികം സമയമില്ല. ഓരോ ഘട്ടങ്ങളും പതുക്കെ അവസാനിക്കുകയാണ്. അതില്‍ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ ഘട്ടവും. അര്‍ജന്റീന ദേശീയ ടീമിനൊപ്പമുണ്ടാകുന്നതിനെ ഞാന്‍ സ്നേഹിക്കുന്നു, സ്നേഹിച്ചു, എന്നും സ്നേഹിച്ചുകൊണ്ടേയിരിക്കും. ഞാന്‍ എനിക്ക് കഴിയുന്നതെല്ലാം നല്കി. ഇനി എനിക്ക് നല്കാന് ഒന്നും ബാക്കിയില്ല. അതോടൊപ്പം, പിന്നില്‍ നിന്ന് വരുന്ന മികച്ച യുവതാരങ്ങളുണ്ട്. അവര്‍ ദേശീയ ടീമില്‍ ഇടം നേടാന്‍ അര്‍ഹരാണ്. 20 വര്‍ഷക്കാലം നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ടീമിനകത്തുനിന്ന് നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ഇനി ഒരുപാട് മിസ് ചെയ്യും. ഇനി ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കും പുറത്തുനിന്ന് എന്നും ടീമിനെ പിന്തുണച്ച്, ആഹ്ലാദിച്ച്. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളില്‍, നിങ്ങളോടൊപ്പം തന്നെ. എപ്പോഴും എന്നോടൊപ്പം നിന്ന, ഈ മനോഹരവും അതേസമയം ഏറെ ബുദ്ധിമുട്ടേറിയതുമായ യാത്രയില്‍ എന്നെ പിന്തുണച്ച എന്റെ കുടുംബത്തിന് നന്ദി. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഓരോ പരിശീലകനും, സഹതാരങ്ങള്‍ക്കും, ടീം മാനേജ്മെന്റിലെ ഓരോരുത്തര്‍ക്കും നന്ദി. നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവിസ്മരണീയമായ ഓര്‍മ്മകളും നിമിഷങ്ങളുമാണ് ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നത്. എന്റെ സഹതാരങ്ങളോടൊപ്പം നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്ന ശാന്തതയോടും അഭിമാനത്തോടുമാണ് ഞാന്‍ മടങ്ങുന്നത്. നിങ്ങളോടൊപ്പം അതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് ഒരു ഭ്രാന്തമായ അനുഭവം തന്നെയായിരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു! എന്നെ അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി. വാമോസ് അര്‍ജന്റീന! ഈ വാക്കുകള്‍ ഞാന്‍ എഴുതിയത് ജൂലൈ 21-നാണ്, ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം. ഇന്ന് എന്റെ അച്ഛന്റെ വിയോഗ ശേഷം, ഞാന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഉറച്ച തീരുമാനത്തിലാണ്. Post navigation നിവിൻ-മമിത ചിത്രം; ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുന്നു;195 കോടി ക്ലബ്ബിൽ