Sat. Jun 27th, 2026

ചേർത്തല: ഈ വരുന്ന ജൂൺ 27 ശനിയാഴ്ച്ച ചേർത്തല മതിലകത്തുള്ള ലാഫിയാലൂ പബ്ലിക്ക് സ്‌കൂളിൽ വെച്ച് മുതിർന്ന യുക്തിവാദികളായിരുന്ന പവനനെയും പിപി സുമനനെയും അനുസ്മരിക്കുന്നു.

കേരളത്തിലെ യുക്തിവാദി സംഘത്തിൻറെ അമരക്കാരനായിരുന്ന പവനൻ അടിയുറച്ച കമ്മ്യൂണിസ്റ്റും നിർഭയനായ യുക്തിവാദിയും പ്രമുഖ പത്രപ്രവർത്തകനുമായിരുന്നു പവനൻ. 1954 മുതൽ 64 വരെ പവനൻ ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായിരുന്നു. പാര്‍ട്ടി പിളരുംവരെ ‘ദേശാഭിമാനി’യുടെ തലസ്ഥാന ലേഖകനായിരുന്നു. പിളര്‍പ്പിനുശേഷം സി.പി.ഐയില്‍ തുടര്‍ന്നു. 1975- 84 കേരള സാഹിത്യ അക്കാദമിയുടെ ജന സെക്രട്ടറി, കേരള പത്രപ്രവർത്തകസമിതിയുടെ ജന. സെക്രട്ടറി, മനോരാജ്യം ജന.എഡിറ്റർ, യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പവനൻ പ്രവർത്തിച്ചിരുന്നു.

ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളും ദീർഘകാലം കെവൈഎസ് സംസ്ഥാന സെക്രട്ടറി. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റും ആയിരുന്നു. ചിത്രകലാ അദ്ധ്യാപകനായിരുന്ന അദ്ദേഹം മുൻ ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു. അദ്ദേഹം ഈ കഴിഞ്ഞ ജൂൺ 9 ന് ആണ് അന്തരിച്ചത്. അദ്ദേഹത്തിൻറെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് നൽകുകയായിരുന്നു.

അങ്ങിനെ മരണശേഷവും പാഠപുസ്തകമായ പിപി സുമനൻ സാറിൻറെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ചേർന്ന് ചേർത്തലയിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഔപചാരികമായ ഉദ്‌ഘാടനം യുക്തിവാദി സംഘത്തിൻറെ മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ മുൻ അദ്ധ്യാപകനും ലാഫിലൂ പബ്ലിക്ക് സ്‌കൂളിന്റെ സ്ഥാപകനും ആയ പ്രൊഫ: ഫ്രാൻസിസ് സേവ്യർ നിർവ്വഹിക്കും.

ജൂൺ 27 ശനിയാഴ്‌ച 2 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിലെ മുതിർന്ന യുക്തിവാദികളായ ശ്രീ. ധനുവച്ചപുരം സുകുമാരൻ പവനൻ അനുസ്മരണ പ്രഭാഷണം നടത്തും. ശ്രീനി പട്ടത്താനം പിപി സുമനൻ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് “രണ്ട് വെളിച്ചപ്പാടന്മാരുടെ ഭാര്യമാരും അവരുടെ ഓർമ്മയായ പങ്കാളികളും” എന്ന വിഷയത്തിൽ സ്നേഹ സംവാദവും ഒരുക്കിയിട്ടുണ്ട്. ലിബി സിഎസ് വിഷയാവതരണം നടത്തും ബ്രഹ്മശ്രീ: വിമല ചൈതന്യ സ്വാമികൾ മോഡറേറ്റർ ആയിരിക്കും. വിവിധമേഖലയിലെ പ്രമുഖർ സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *