Sun. Jun 14th, 2026

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ക്ഷണിച്ചു. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രി ബസ്സില്‍ സഞ്ചരിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടി എന്നത് വാര്‍ത്തയാകുന്ന ഗതികേടിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായാണ് ഇത് കാണുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കിട്ടിയോ എന്നായിരിക്കും ഈ സര്‍ക്കാര്‍ ആദ്യം അന്വേഷിക്കുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ ജീവനക്കാരെപോലെ പരിഗണിക്കും. ജോലി ചെയ്തവരുടെ അവകാശമാണ് പെന്‍ഷന്‍. നിങ്ങളുടെ പെന്‍ഷന്‍ ഞങ്ങളുടെ ആവശ്യമാണ്. തന്റെ ഓഫീസിലേക്ക് നിങ്ങള്‍ക്ക് എപ്പോഴും വരാമെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *