ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സുധി കോപ്പ, സാജിൻ ചെറുകയിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം. അജി കുറ്റിയാനി ആർട്ട് ഡയറക്ടറായും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. Post navigation നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികൾ വിവാഹിതയായി യു.എസ് ഓപ്പൺ ടെന്നീസ്: ഫ്രാൻസിസ് ടിയാഫോയെ വീഴ്ത്തി ബെൻ ഷെൽട്ടൺ; എതിരാളി അലക്സാണ്ടർ സ്വരേവ്