കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍ ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. കേസിന് പിന്നിലെ തിരക്കഥയൊക്കെ നന്നായി. ഏത് അന്വേഷണവും നടക്കട്ടെ. ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. അന്വേഷണത്തെ നിയമപരമായി തന്നെ നേരിടും. കേസിന് പിന്നിലുള്ള രാഷ്ട്രീയ താത്പര്യങ്ങളും മറ്റും ചൂണ്ടിക്കാണിച്ചതാണ്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. തിരക്കഥ വെച്ച് ഏതൊക്കെ ആംഗിളില്‍ കാര്യങ്ങള്‍ കൊണ്ടുപോയാലും നിരപരാധികള്‍ നിരപരാധികള്‍ തന്നെയാണ്. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നതിന് സമാനമായുള്ള കാര്യങ്ങളാണ് വാര്‍ത്തകളും മറ്റുമായി കുറച്ചുമാസങ്ങളായി വന്നു കൊണ്ടിരിക്കുന്നതെ് അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്കിയ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Post navigation ഇ.ഡി നിർദേശം രാഷ്ട്രീയ പകപോക്കൽ; യുഡിഎഫ് സർക്കാർ ഈ നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് എം.വി ഗോവിന്ദൻ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസ്: വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി