Sat. May 16th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മന്ത്രി വി എന്‍ വാസവന്‍. എക്‌സിറ്റ് പോളുകള്‍ എപ്പോഴും യാഥാര്‍ത്ഥ്യമാകണം എന്നില്ലെന്നും ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. \

എക്‌സിറ്റ് പോളുകള്‍ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിലെ ആഭ്യന്തര കലഹങ്ങളെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വോട്ടെണ്ണും മുന്‍പേ യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ തമ്മില്‍ തല്ല് തുടങ്ങിക്കഴിഞ്ഞു. നാലാം തീയതി വരെ സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പിണറായി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് വന്നതിന്റെ ഗുണം മധ്യകേരളത്തില്‍ ഇത്തവണയും പ്രതിഫലിക്കും. പാലാ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കും.

Leave a Reply

Your email address will not be published. Required fields are marked *