Sat. May 16th, 2026

ഐപിഎല്ലിൽ ഇതിഹാസ താരം എം.എസ്. ധോണിയുടെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഐപിഎൽ ചരിത്രത്തിലെ ഈ അപൂർവ്വ നേട്ടം റിങ്കു സ്വന്തമാക്കിയത്. ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡാണ് റിങ്കു തിരുത്തിക്കുറിച്ചത്.

2011-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ധോണി നേടിയ പുറത്താകാത്ത 70 റൺസ് എന്ന റെക്കോർഡാണ് ലക്നൗവിനെതിരെ 51 പന്തിൽ 83 റൺസ് നേടി റിങ്കു മറികടന്നത്. കൊൽക്കത്ത തകർച്ച നേരിട്ട ഘട്ടത്തിൽ ക്രീസിലെത്തിയ താരം സുനിൽ നരെയ്നൊപ്പം ചേർന്നാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. അവസാന ഓവറിൽ നാല് സിക്സറുകൾ പറത്തിയ റിങ്കു ഫീൽഡിംഗിലും മിന്നി. അഞ്ച് ക്യാച്ചുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്.

നാടകീയത നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലെ വിജയറൺസും റിങ്കുവിന്റെ ബാറിൽ നിന്നായിരുന്നു. ഈ വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറി.

Leave a Reply

Your email address will not be published. Required fields are marked *