Wed. Jun 10th, 2026

കൊച്ചി: സാമൂഹിക മാധ്യമ താരം റിന്‍സി മുംതാസിനെ വീണ്ടും എം ഡി എം എയുമായി പോലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ എം ജെ റസിഡന്‍സിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി മുറിയെടുത്ത് കഴിയുകയായിരുന്നു റിന്‍സിയെന്ന് പോലീസ് പറഞ്ഞു.

റിന്‍സിയെ കൂടാതെ വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എം ഡി എം എ സംഘത്തില്‍ നിന്ന് കണ്ടെടുത്തു.

2025 ജൂലൈയില്‍ എം ഡി എം എയുമായി റിന്‍സി മുംതാസ് പിടിയിലായിരുന്നു. സിനിമാ മേഖലയിളുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കുന്ന വ്യക്തിയാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിന്‍സി മുംതാസ്.

Leave a Reply

Your email address will not be published. Required fields are marked *