കായംകുളം: യുക്തിവാദിയും, ശാസ്ത്ര പ്രചാരകനും, പരിസ്ഥിതി പ്രവർത്തകനും കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിൻറെ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്ന പത്തിയൂർ നീലിമയിൽ റെജി സാമുവൽ (56) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. മതരഹിത ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിൻറെ സംസ്‍കാരം 11/06/2026 വ്യാഴാഴ്ച രാവിലെ 11.00 ന് മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ കായംകുളം പത്തിയൂർ ‘നീലിമ’ വീട്ട് വളപ്പിൽ നടക്കും.
എംപ്ലോയിമെൻറ് ഓഫീസർ ആയി വിരമിച്ച അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിൻറെ കായംകുളം മേഖലാക്കമ്മിറ്റിയംഗം ആയിരുന്നു. മുൻപ് മാവേലിക്കര മേഖല സെക്രട്ടറി ആയിരുന്ന അദ്ദേഹം നിലവിൽ കായംകുളം മേഖലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. സംഘടനയ്ക്കും സമൂഹത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
ഭാര്യ ജീൻമേരി. മക്കൾ :അലീന, അഥീന.

