തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം ലിജു, പി സി വിഷ്ണുനാഥ് എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി.
മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിന് 11 മന്ത്രിമാരുണ്ടാകും. മുസ്ലിം ലീഗ് അഞ്ചും ആര്‍എസ്പി, സിഎംപി,കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാരാണുണ്ടാകുക. മന്ത്രിസഭയിലെ മുഴുവന്‍ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മുസ്ലിം ലീഗില്‍ പാറക്കല്‍ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുക. ഗഫൂറിന് പകരം എ കെ എം അഷ്‌റഫിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മോണ്‍സ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
മുന്‍ സിപിഎം നേതാവായിരുന്ന ജി സുധാകരന് സ്പീക്കര്‍ പദവിയോ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചനയിലുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.

