Fri. May 15th, 2026

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എ ഐ സി സി. ഇവര്‍ ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. ദീപാ ദാസ് മുന്‍ഷിയാണ് ഇവരെ വിവരം അറിയിച്ചത്.

നാളെ ഇവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. മറ്റന്നാള്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എം എല്‍ എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എ ഐ സി സി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *