കോട്ടയം: കേരളാ യുക്തിവാദി സംഘം മുൻ കോട്ടയം ജില്ലാ സെക്രട്ടറി കുരിശുമ്മൂട്ടിൽ ചീരംചിറ കളത്തിൽ ജോസഫ് ഫെർണാണ്ടസ് ഓർമ്മയായി. എൺപതുകൾ മുതൽ യുക്തിവാദികൾ നയിച്ച സമരങ്ങളിലും സംഘടനാ രംഗത്തും സജീവമായിരുന്ന അദ്ദേഹം പിന്നീട് സംഘടനരംഗത്തു നിന്നും പിൻമാറി എങ്കിലും ജീവിതത്തിൽ യുക്തിവാദി ആയിത്തന്നെ തുടർന്നു. നാലു മക്കളുടെയും വിവാഹം നടത്തിയത് മതരഹിതമായിട്ടായിരുന്നു. അദ്ദേഹത്തിൻറെ ജീവിതപങ്കാളി റോസിലിനും ഒപ്പം നിന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
അന്തിമ ദിവസം ഉയിർക്കാനും സ്വർഗ്ഗത്തിൽ പോകാനും താത്പര്യമില്ലാത്തതിനാൽ മതപരമായ സ്കിറ്റുകളും കലാപരിപാടികളും ഒഴിവാക്കി തലതിരിഞ്ഞ കുഞ്ഞാടായ ചീരംചിറ കളത്തിൽ ജോസഫ് ഫെർണാണ്ടസ് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാകും.
ആദ്ദേഹത്തിന്റെ ആശയങ്ങൾ മനസിലാക്കിയ മക്കൾ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. നാളെ (23- 6- 2026) രാവിലെ 11 മണിക്ക് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന് കൈമാറും.
അദ്ദേഹത്തിന്റെ ജീവിതപങ്കാളി റോസിലിൻ ഉം അന്തിമ ദിവസം ഉയിർക്കാൻ താത്പര്യം ഇല്ലാത്തതിനാൽ മൃതദേഹം മുൻപ് വൈദ്യശാസ്ത്ര പഠനത്തിന് വിട്ടു കൊടുക്കുകയായിരുന്നു.
ഭാര്യ: പരേതയായ റോസിലി.
മക്കൾ: മാർഗരറ്റ്, മാഡ്ലിൻ, മാർഫിപ്സ്, മാനുവൽ, മാർക്സിൻ

