Sat. May 16th, 2026

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എയും മുന്‍ സിപിഎം നേതാവുമായിരുന്ന ടി കെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്. കോടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദന്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിന് പുറമെ കൊടിയേരിയുടെ വീട്ടിലെ ഓര്‍മ്മ ചിത്രങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു.

അതേസമയം, പാര്‍ട്ടി വിട്ട് പാര്‍ട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. അതേ സമയം സന്ദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശം ഉണ്ടായാല്‍ കാര്യമാക്കില്ലെന്ന് കോടിയേരിയുടെ ഭാര്യ വിനോദിന് മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദന്‍ വര്‍ഗ വഞ്ചകനല്ലെന്നും അദ്ദേഹത്തെ വിജയിപ്പിച്ചത് തളിപ്പറമ്പിലെ ജനങ്ങളാണെന്നും വിനോദിനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *