Wed. Jun 10th, 2026

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് രാഷ്ട്രീയ തിരിച്ചടി. മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

നിലവിൽ കേന്ദ്രമന്ത്രിയായി തുടരണമെങ്കിൽ പാർലമെന്റ് അംഗത്വം അനിവാര്യമാണെന്നിരിക്കെ, പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാത്തത് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ജൂൺ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *