Sat. May 16th, 2026

തിരുവനന്തപുരം: കേരളത്തില്‍ ഒരു വി ഡി സതീശന്‍ അല്ല, നിരവധി വി ഡി സതീശന്മാരുണ്ടെന്ന് കെ സുധാകരന്‍. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെ പി സി സി മുന്‍ അധ്യക്ഷന്‍ ഈ മറുപടി നല്‍കിയത്. തിരുവനന്തപുരത്ത് എ ഐ സി സി നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തി മടങ്ങവെയാണ് പ്രതികരണം. വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോടാണ് “നോട്ട് ഓണ്‍ലി വി ഡി സതീശന്‍, സോ മെനി വി ഡി സതീശന്‍ ഇന്‍ പാര്‍ട്ടി” എന്ന് കെ സുധാകരന്‍ പറഞ്ഞത്.

കേരള രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷകരെ ബോധ്യപ്പെടുത്തിയെന്നും തൃപ്തനാണെന്നും സുധാകരന്‍ പറഞ്ഞു. “ഞാന്‍ തൃപ്തനാണ്. ഒരു പ്രത്യേക പേര് എ ഐ സി സിക്ക് മുന്നില്‍ പറഞ്ഞിട്ടില്ല. ഫോര്‍മുല നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്താണ് ഫോര്‍മുലയെന്ന് പൊതുജനങ്ങളോട് പറയാനാകില്ല. രഹസ്യമാണ്.”

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്കാണ്. എ ഐ സി സി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും എം എല്‍ എമാരുമായും ചര്‍ച്ച നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *