Sat. May 16th, 2026

കൊച്ചി: അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരില്‍ നിന്നും എലിഫന്റ് സ്‌ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളില്‍ ആന ശാന്തനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മയങ്ങിയതിന് ശേഷം ആനയെ സ്ഥലത്തുനിന്നും മാറ്റും. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.

ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമണ്‍ സ്വദേശിയാണ്.ആനയുടെ കൊമ്പിന്റെ പരുക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാന്‍ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവര്‍ വിഷ്ണുവിനെ ആന ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാനും പരുക്കേറ്റിറ്റുണ്ട്. പ്രദീപിന് നട്ടെല്ലിന് ആണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രണ്ടാം പാപ്പാന്‍ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമണ്‍ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *