Fri. May 15th, 2026

ആലപ്പുഴ: ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ ആര്യമോള്‍ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഒരു മാസം മുന്‍പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെ മകളാണ് ആര്യമോള്‍.

വിദേശത്ത് ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുന്‍പാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുന്‍പ് രോഗ ലക്ഷണങ്ങള്‍ കണ്ട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *