Sat. Apr 18th, 2026

ന്യൂഡൽഹി; വനിതാ സംവരണ ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകളുടെ പേരിൽ ഭരണഘടനയെ തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും എന്നാൽ ഇന്ത്യ ആ നീക്കം കാണുകയും തടയുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഭേദഗതി ബില്ല് പരാജയപ്പെട്ടു. സ്ത്രീകളുടെ പേരിൽ ഭരണഘടനയെ തകർക്കാൻ അവർ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചു. ഇന്ത്യ അത് കണ്ടു, ഇന്ത്യ അത് തടഞ്ഞു. നമുക്ക് ഭരണഘടനയെ ഉയർത്തിപ്പിടിക്കാം, രാഹുൽ ഗാന്ധി കുറിച്ചു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബില്ല് സഭയിൽ വീണത്. വോട്ടെടുപ്പിൽ പങ്കെടുത്ത 489 അംഗങ്ങളിൽ 278 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 211 പേർ എതിർത്തു. എൻഡിഎ സഖ്യത്തിന് ആവശ്യമായ 360 വോട്ടുകൾ സമാഹരിക്കാൻ കഴിയാതെ പോയതാണ് ബില്ലിന്റെ പരാജയത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *