Tue. Apr 14th, 2026

വത്തിക്കാന്‍ സിറ്റി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തനിക്കെതിരായ പ്രതികരണത്തിന് ശക്തമായ മറുപടി നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാറിനെ ഭയപ്പെടുന്നില്ലെന്നും യുദ്ധങ്ങള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. രാഷ്ട്രീയക്കാരല്ല തങ്ങളെന്നും സമാധാന ദൗത്യവുമായാണ് മനുഷ്യരെ ക്ഷണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിനെതിരെ സംസാരിച്ചതിനാല്‍ മാര്‍പാപ്പയെ ദുര്‍ബലന്‍, റാഡിക്കല്‍ ലെഫ്റ്റ് എന്നെല്ലാം ട്രംപ് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹം മാര്‍പാപ്പ ആയാല്‍ മതിയെന്നും രാഷ്ട്രീയക്കാരന്‍ ആകേണ്ടെന്നുമുള്ള വിമര്‍ശനവും അദ്ദേഹം നടത്തി. യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാര്‍പാപ്പയുടെ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

വത്തിക്കാന്‍ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രസംഗത്തിലായിരുന്നു ലിയോ പതിനാലാമന്റെ പ്രസ്താവന. ബലാബല നയതന്ത്രം, ആഗോള ആധിപത്യം, കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റം എന്നിവയെല്ലാം മാര്‍പാപ്പയുടെ വിമര്‍ശനത്തിന് വിധേയമായി. ഇതോടെ, വത്തിക്കാന്‍ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തിയ യു എസ് ഉദ്യോഗസ്ഥര്‍ ലോകത്ത് എന്തും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കക്കുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ ഭാഗത്ത് നില്‍ക്കുന്നതാണ് നല്ലതെന്നും ഭീഷണിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *