തെഹ്‌റാന്‍: ഇറാനെതിരെ സാമ്പത്തിക യുദ്ധത്തിന് അമേരിക്ക മുതിരുന്നത് യുദ്ധക്കളത്തിലെ അവരുടെ പരാജയത്തിന്റെ തെളിവാണെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വക്താവ് സര്‍ദാര്‍ മൊഹെബി പറഞ്ഞു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അതിനിടെ, വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള മുന്‍ ധാരണാപത്രം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. ഇറാന്‍ ഭരണകൂടത്തിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും തടയുന്നതിനായി തെഹ്റാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. യു എസ് നടപടികളെ പിന്തുണക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍, ആയുധ സംഭരണ ശൃംഖലകള്‍, ചൈനയും യു എ ഇയും പോലുള്ള രാജ്യങ്ങളിലൂടെ പെട്രോളിയം കടത്തുന്ന ഷിപ്പര്‍മാരുടെയും ബ്രോക്കര്‍മാരുടെയും ശൃംഖല, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പുതിയ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. Post navigation ‘സഹോദരന് ബിക്കിനിയിട്ടാണോ രാഖി കെട്ടുന്നത്?’; കൃതി സനന്റെ പുതിയ പരസ്യത്തിനെതിരെ കങ്കണ റണൗട്ട്