Tue. Apr 7th, 2026

തിരുവല്ല: കേരളത്തില്‍ എല്‍ ഡി എഫ് ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയില്‍ എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ തന്നെ ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ഒരുക്കം ബോധ്യപ്പെട്ടതായും മോദി കൂട്ടിച്ചേര്‍ത്തു.

തന്നോടൊപ്പം വര്‍ഷങ്ങളായുള്ള അനൂപ് ആന്റണിയെ തിരുവല്ലയ്ക്കായി സമര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞു. തിരുവല്ലയില്‍ എന്‍ ഡി എ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് അനൂപ് ആന്റണി പടയണി തപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തപ്പില്‍ താളം പിടിച്ച് മോദി ജനസാഗരത്തെ ആവേശത്തിലാഴ്ത്തി. ന്യൂനപക്ഷ സ്വാധീനമേഖലയായ തിരുവല്ലയില്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ക്രിസ്തുരൂപവും സമ്മാനമായി നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പ്രധാനമന്ത്രിയോടൊപ്പം വേദിയില്‍ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *