Sat. May 16th, 2026

ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്വന്തം കക്ഷിയുടെ 108 സീറ്റുകൾക്ക് പുറമെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാരുണ്ടാക്കാൻ വിജയിയെ ക്ഷണിച്ചത്.

എംഎൽഎമാരുടെ എണ്ണത്തെച്ചൊല്ലി ആദ്യം തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്ന ഗവർണർ, പിന്തുണക്കത്ത് ലഭിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചതിന് പിന്നാലെ ഗവർണർ നിയമന ഉത്തരവ് വിജയ്ക്ക് കൈമാറി. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *