Fri. May 15th, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് നേതൃത്വത്തെ അറിയിച്ച് വി ഡി സതീശന്‍. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കടുത്ത നിലപാട് അദ്ദേഹം അറിയിച്ചതായാണ് വിവരം. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വി എസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും സതീശന്‍ ഇക്കാര്യം വ്യക്തമാക്കി.

നേതാവിന് കാഴ്ചപ്പാടാണ് പ്രധാനമാണ്. ടീം കെട്ടിപ്പടുക്കാന്‍ കഴിവുണ്ടാകണം. സംഘടനാ ദൗര്‍ബല്യമാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തില്‍ സതീശന്‍ പറയുന്നു. ജെന്‍സിക്ക് മനസിലാകുന്ന രീതിയില്‍ പാര്‍ട്ടികള്‍ സംസാരിക്കണമെന്നും സതീശന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് ചോദ്യം സാങ്കല്‍പ്പികം എന്നായിരുന്നു സതീശന്റെ മറുപടി.

മുഖ്യമന്ത്രി ആരാകണമെന്നതില്‍ എം എല്‍ എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കൂടിക്കാഴ്ച ആരംഭിച്ചു. മുകുള്‍ വാസ്നിക്കും അജയ് മാക്കനും എം എല്‍ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലില്‍ എത്തി മുതിര്‍ന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തര്‍ക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എം എല്‍ എമാര്‍ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *