Wed. Jun 10th, 2026

തിരുവനന്തപുരം: ഇന്നലെ ചുമതലയേറ്റ മന്ത്രിമാരില്‍ 90 ശതമാനം പേരും (18 പേര്‍) ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍. ഇതില്‍ തന്നെ 14 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണെന്ന് അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാരില്‍ 15 (75 ശതമാനം) പേര്‍ കോടീശ്വരന്മാരാണ്. മന്ത്രിമാരുടെ ശരാശരി ആസ്തി 6.32 കോടി രൂപയാണ്. ചവറ മണ്ഡലത്തിലെ ഷിബു ബേബി ജോണാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 24.63 കോടിയുടെ ആസ്തിയാണ് ഷിബു ബേബിജോണിനുള്ളത്. ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള മന്ത്രിയും ഷിബു ബേബിജോണ്‍ തന്നെയാണ്. 3.62 കോടിയുടെ ബാധ്യതകളാണ് അദ്ദേഹത്തിനുള്ളത്.

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള അഡ്വ. ഒ ജെ ജനീഷ് ആണ് ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി. 57.08 ലക്ഷം രൂപയാണ് ഒ ജെ ജനീഷിന്റെ ആസ്തി. 17 (85 ശതമാനം) പേര്‍ ബിരുദമോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. മൂന്ന് പേര്‍ മാത്രമാണ് പത്താം ക്ലാസ്സിനും 12-ാം ക്ലാസ്സിനുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍. 14 (70 ശതമാനം) പേര്‍ 51-80 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. ആറ് (30 ശതമാനം) പേര്‍ മാത്രമാണ് 31നും 50നുമിടയില്‍ പ്രായമുള്ളവര്‍.

Leave a Reply

Your email address will not be published. Required fields are marked *