തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനും ഇവ കേരളത്തിൽ വിൽക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്ത്.
തീരുമാനം പുനഃപരിശോധിക്കണമെന്നും അടിയന്തരമായി തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുളള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പൂർണ്ണമായും പിന്മാറണമെന്നും വി.എം. സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

