Sat. May 16th, 2026

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചതായുള്ള റിപോര്‍ട്ടുകളെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായി കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *