Wed. Jun 10th, 2026

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ലഹരിക്കായി ഉപയോഗിക്കുന്ന വിപ്ളവാരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലി സ്വദേശി പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നാണ് യുവാവ് ലഹരി കലര്‍ന്ന അരിഷ്ടം വാങ്ങിയത്.

അമിതമായി അരിഷ്ടം കുടിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ പ്രസാദിന്റെ മരണം സംഭവിക്കുകയുമായിരുന്നു.

50 രൂപയ്ക്കും 100 രൂപയ്ക്കും വില്‍ക്കുന്ന ഈ അരിഷ്ടത്തില്‍ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീ വിനായകാ ഫാര്‍മസ്യൂട്ടിക്കല്‍സ് പോലീസ് ഇടപെട്ട് അടപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *