Sat. Jun 13th, 2026

ന്യൂഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സുപ്രീംകോടതിക്ക് മുന്നില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ എം ആര്‍ അജയനാണ് തടസ ഹര്‍ജി നല്‍കിയത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദവും കേള്‍ക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേ സമയം അന്വേഷണത്തില്‍ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് ഇഡി നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച അക്കൗണ്ടുകളിലെ 18 കോടിയോളം രൂപ കണ്ടുകെട്ടാനുള്ള നടപടിക്കായി അജ്യൂടിക്കേറ്റിംഗ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. പരമാവധി തെളിവുകള്‍ ലഭ്യമായ ശേഷം വീണ ടി യ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കാനാണ് തീരുമാനം.

2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയ്ക്കും കമ്പനിയ്ക്കുമായി ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *