Wed. Jun 10th, 2026

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതവും ധനസഹായം നല്‍കാനും തീരുമാനിച്ചു. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.

പരുക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കുണ്ടായ നഷ്ടം കണക്കാക്കും. കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *