Fri. Jun 12th, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും, അത് ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃയോഗങ്ങളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ സ്വാഭാവികമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങൾ വെറുതെ ജയ ജയ വിളിക്കാനുള്ളതല്ലെന്നും, അവിടെ വിമർശനങ്ങൾ ഉണ്ടാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുറത്തുവന്ന റിപ്പോർട്ടുകൾ പോലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *