Sat. May 16th, 2026

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *